രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക

ന്യൂഡല്‍ഹി ജൂലൈ 4: കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുമെന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര വ്യാഴാഴ്ച പറഞ്ഞു.

രാഹുല്‍ ചെയ്തപോലെ ചെയ്യാന്‍ വളരെ കുറച്ച് പേര്‍ക്കേ ധൈര്യം ഉണ്ടാകുകയുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു. രാഹുലിന്‍റെ തീരുമാനത്തോട് ബഹുമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തോട് ബഹുമാനമുണ്ടെന്നും, കുറച്ച് പേര്‍ മാത്രം കാണിക്കുന്ന ധൈര്യമാണിതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള കത്തിലാണ് ബുധനാഴ്ച രാഹുല്‍ ഗാന്ധി താന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജി വെയ്ക്കുകയാണെന്ന തീരുമാനം അറിയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേരിട്ട പരാജയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →