ന്യൂഡല്‍ഹി ജൂലൈ 4: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി 8% ആക്കി ഉയര്‍ത്തണം. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് സര്‍വ്വേ അവതരിപ്പിച്ചത്. 2024-25ല്‍ സാമ്പത്തിക സ്ഥിതി 5 ട്രില്യണ്‍ ആകണമെങ്കില്‍ ജിഡിപി 8% ഉയര്‍ത്തണമെന്ന് നിര്‍മ്മ നിര്‍ദ്ദേശിച്ചു.
2019-20 സാമ്പത്തികവര്‍ഷം 7% സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് സര്‍വ്വേ. മെല്ലെയുള്ള വളര്‍ച്ച, ജിഎസ്ടി, കാര്‍ഷിക പദ്ധതികള്‍, എന്നിവ സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകാന്‍ സാധ്യത.
കേന്ദ്രബഡ്ജറ്റ് 2019-20 ജൂലൈ 5ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.

