ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

March 24, 2023

ലോക്‌സഭാംഗത്വം റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടിയെന്ന് രാഹുൽ ഗാന്ധി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. …

യുകെയിൽ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

March 24, 2023

ലണ്ടൻ: യുകെയിൽ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂളിന് സമീപം റെക്സ് ഹാം രൂപതയിൽ ജോലി ചെയ്‍തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെ ന്നാണ് നിഗമനം. പതിവ് …

ഉള്ള് നീറി ആദിവാസി ഊരുകൾ; ജനനീ ജന്മരക്ഷാ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങൾ, അമ്മവീടിനെപ്പറ്റിയും അറിവില്ല

March 24, 2023

വയനാട്: വയനാട് ആദിവാസി മേഖലകളിൽ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി നടപ്പാക്കിയ മിക്ക പദ്ധതികളുടെയും ഗുണഫലം താഴെത്തട്ടിൽ എത്തുന്നില്ല. ശിശുമരണവും പോഷകാഹാരക്കുറവും പരിഹരിക്കാൻ നടപ്പാക്കിയ ജനനീ ജന്മരക്ഷ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങളായി. അടിയന്തിര വൈദ്യസഹായം വേണ്ടിവരാവുന്ന ഗർഭിണികളെ താമസിപ്പിക്കാൻ കോട്ടത്തറയിൽ സ്ഥാപിച്ച …

യുഡിഎഫ് കൺവൻഷൻ വേദിയിൽ ‘പത്തോ പതിനഞ്ചോ ശതമാനമെങ്കിലും സ്ത്രീകൾക്ക് അവസരം നൽകണമായിരുന്നു’ രാഹുൽ ഗാന്ധി

March 21, 2023

മുക്കം∙ ‘രാജ്യത്ത് 50 ശതമാനവും സ്ത്രീകളാണ്. അത്രയും വേണമെന്നു ഞാൻ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും ഈ വേദിയിൽ സ്ത്രീകൾക്ക് അവസരം നൽകണമായിരുന്നു’– രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് കൺവൻഷന്റെ വേദിയിൽ ഒരു വനിത പോലും ഇല്ലാത്തതിനെകുറിച്ചാണ് രാഹുൽ ഗാന്ധിയുടെ …

ആര്‍ദ്രം ജില്ലാതല എക്‌സിക്യൂട്ടീവ് യോഗം

March 16, 2023

വയനാട്: ആര്‍ദ്രം ജില്ലാതല എക്‌സിക്യൂട്ടീവ് യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടാം ഘട്ടം  പ്രോഗ്രാമിനെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് യോഗത്തില്‍ വിശദീകരിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. …

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

March 16, 2023

തിരുവനന്തപുരം :പാര്‍ട്ടി സെക്രട്ടറി ഏകാധിപതിയാണെന്നും തിരുത്തല്‍ശക്തിയാകുമെന്ന്‌പറഞ്ഞ കാനം ഇപ്പോള്‍ തിരുമ്മല്‍ ശക്തിയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. വയനാട്‌ മുന്‍ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകരയാണ്‌ വിമര്‍ശനം ഉന്നയിച്ചത്‌. സെക്രട്ടറിക്ക്‌ ചുറ്റും അവതാരങ്ങളാണ്‌. സെക്രട്ടറിയുടെ അടുപ്പക്കാര്‍ അധികാരം കയ്യാളുന്നു. പാര്‍ട്ടി ഘടകങ്ങളുമായി …

വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

March 15, 2023

വയനാട്: പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി വന്യജീവി സങ്കേതവും തമ്മിൽ അതിർത്തി പങ്കിടുന്ന ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് റോഡരികിലായി ചത്ത നിലയിൽ പുലിയെ കണ്ടെത്തിയത്. വാഹനമിടിച്ചതെന്നാണ് സംശയം. ഏകദേശം …

വേനല്‍ മഴ എത്തുന്നു

March 13, 2023

തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ മഴ എത്തുന്നു. മഴ എത്തിയാലും താപനില ഇതേരീതിയില്‍ തുടരാനാണു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നു മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും.അടുത്ത നാല് …

ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്തിട്ട് ഒരു മാസം; ഇരുട്ടിൽ പരതി പൊലീസ്

March 11, 2023

വയനാട്: വയനാട് സ്വാദേശി വിശ്വനാഥൻ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം. വിശ്വനാഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ പിടിക്കൂടുന്നതിനോ കണ്ടെത്താനോ പൊലീസിന് ഇന്ന് വരെ സാധിച്ചിട്ടില്ല. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിൽ കേസ് മന്ദഗതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ, എസ്‌സി – …

കളഞ്ഞുകിട്ടിയത് 5 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും 26,000 രൂപയും അടങ്ങിയ ബാഗ്; ഉടമസ്ഥർക്ക് തിരിച്ച് നൽകി താമരശേരി സ്വദേശി

February 28, 2023

വയനാട്: കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26000 രൂപയും, രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചുനൽകി സത്യസന്ധതയ്ക്ക് മാതൃകയായി താമരശ്ശേരി സ്വദേശി. 27/02/23 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് താമരശ്ശേരി തച്ചംപൊയിൽ വീറുമ്പൻ ചാലിൽ …