തിരുവനന്തപുരം ഫെബ്രുവരി 4: പന്തീരാങ്കാവ് യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളെല്ലാം അലന്റെയും താഹയുടെയും കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. അഞ്ച് വര്‍ഷമായി അലനും താഹയും പോലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്...
Read full story
തിരുവനന്തപുരം ഫെബ്രുവരി 3: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ മണ്ണുമാഫിയ കൊലപ്പെടുത്തിയ സംഭവം നിയമസഭയില്‍. പോലീസ് വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി...
Read full story
തിരുവനന്തപുരം ഫെബ്രുവരി 1: 'എഡ്ജ് 2020' എന്ന് പേരിട്ട ബഹിരാകാശ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന സ്പേസ്...
Read full story
തിരുവനന്തപുരം ജനുവരി 23: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ യുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും...
Read full story
ന്യൂഡല്‍ഹി ജനുവരി 11: ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. ക്യാമ്പസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി...
Read full story
കൊച്ചി ജനുവരി 9: ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിപ്പെടാനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കുറഞ്ഞ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി...
Read full story
തിരുവനന്തപുരം ജനുവരി 6: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ...
Read full story
തിരുവനന്തപുരം ജനുവരി 1: കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അഞ്ച് മാസത്തിനകം നടപ്പാക്കും. ഗ്രാമീണ...
Read full story
തിരുവനന്തപുരം ഡിസംബര്‍ 28: സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2450 കോടി രൂപയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 18,685 മത്സ്യത്തൊഴിലാളികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുക.
Read full story
തിരുവനന്തപുരം ഡിസംബര്‍ 27: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നുള്ളത് വസ്തുതാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തില്‍ ആരോപിക്കുന്നത്പോലൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2012 ആഗസ്റ്റില്‍...
Read full story