ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ നിയമസഭ സമ്മേളനം വിളിക്കാൻ ആലോചന

തിരുവനന്തപുരം : ഗവർണർക്കെതിരെ സർക്കാരിന്റെ തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട നി‍ർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ നിയമസഭ വിളിച്ച്‌ ചേർക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.2022 ഡിസംബർ …

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ നിയമസഭ സമ്മേളനം വിളിക്കാൻ ആലോചന Read More

ലോകായുക്ത നിയമഭേദഗതി; സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഭേദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്ന് വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു. ലോകായുക്ത, ലോക്പാൽ വിഷയങ്ങളിൽ സി.പി.എം സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് …

ലോകായുക്ത നിയമഭേദഗതി; സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് Read More

കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, 2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ, 2020 പാർലമെന്റ് പാസാക്കി

ന്യൂഡല്‍ഹി:രാജ്യത്തെ കാർഷിക മേഖലയുടെ സമഗ്ര പരിവർത്തനവും, കർഷകരുടെ വരുമാനം ഉയർത്തുന്നതും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ ഇന്ന് പാർലമെന്റ് പാസാക്കി. 2020 സെപ്റ്റംബർ 17 ന് ലോക്സഭ പാസാക്കിയ കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം,വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ-2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020 എന്നിവ ഇന്ന് രാജ്യസഭ പാസാക്കി. 2020 ജൂൺ 5 ന് പുറത്തിറക്കിയ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ 2020 സെപ്റ്റംബർ 14 ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ്  തോമർ ലോക്സഭയിൽ  അവതരിപ്പിച്ചിരുന്നു. കാർഷികോത്പന്നങ്ങളുടെ താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്ന് ശ്രീ നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം-വാണിജ്യം  (പ്രോത്സാഹനവും  സംവിധാനമൊരുക്കലും) ബിൽ -2020, കർഷകർക്കും വ്യാപാരികൾക്കും കാർഷികോൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കും. പുതിയ നിയമം സംസ്ഥാനത്തിനുള്ളിലും സംസ്ഥാനങ്ങൾക്കിടയിലുമുള്ള തടസ്സരഹിതമായ വാണിജ്യത്തെ പ്രോത്സാഹിപ്പിക്കും. കർഷകർ അവരുടെ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ഒരു വിധത്തിലുമുള്ള സെസോ ലെവിയോ ഈടാക്കില്ല. ഗതാഗതച്ചെലവ് വഹിക്കേണ്ടതുമില്ല. തടസ്സമില്ലാതെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിന് ഒരു ഇലക്ട്രോണിക് ട്രേഡിംഗ് ഇൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമും ബിൽ വിഭാവനം ചെയ്യുന്നു. കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വിപണനത്തിൽ ഏർപ്പെടാനും കഴിയും. പുതിയ സമ്പ്രദായത്തിൽ ഗ്രാമച്ചന്തകൾ തുടരും. ഇ-നാം വ്യാപാര സമ്പ്രദായവും അവയിൽ തുടരും. വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020, കാർഷിക ഉത്പന്ന സംസ്‌ക്കരണ രംഗത്തുള്ളവർ, മൊത്തക്കച്ചവടക്കാർ, വലിയ ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി ഇടപഴകുന്നതിനും വിലപേശലിനും കർഷകരെ പ്രാപ്തരാക്കും. വിളകൾ വിതയ്ക്കുന്നതിന് മുമ്പുതന്നെ കർഷകർക്ക് ഉത്പന്നങ്ങളുടെ വില ഉറപ്പാക്കും. കമ്പോള വില ഉയർന്നതാണെങ്കിൽ, അതായത് താങ്ങുവിലയ്ക്കും മുകളിലാണെങ്കിൽ, കർഷകർക്ക് താങ്ങുവിലക്ക് പുറമെ കമ്പോള വിലയും ലഭ്യമാക്കും. ഉത്പന്നങ്ങളുടെ വിൽ‌പന വില നിശ്ചയിക്കുന്നതിനുള്ള ‌പൂർണ്ണ അധികാരം കർഷകനായിരിക്കും. പരമാവധി 3 ദിവസത്തിനുള്ളിൽ കർഷകർക്ക് പണവും ലഭിക്കും. സമയബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രാദേശിക തർക്ക പരിഹാര സംവിധാനവും ബിൽ വിഭാവനം ചെയ്യുന്നു. ചെറുകിട കർഷകരെ സഹകരിപ്പിച്ച് മികച്ച പ്രതിഫലം ലഭിക്കുന്ന രീതിയിലുള്ള വിലനിർണ്ണയം ഉറപ്പാക്കുന്നതിനായി 10,000 കാർഷിക ഉൽപാദക സംഘങ്ങളും രാജ്യമെമ്പാടും രൂപീകരിക്കും.

കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, 2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ, 2020 പാർലമെന്റ് പാസാക്കി Read More

ശമ്പള ഓർഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: കോവിഡ് 19 സംസ്ഥാന തലത്തില്‍ സൃഷ്ടിച്ച അനശ്ചിതാവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും 6 ദിവസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിയഭായോഗത്തില്‍ തീരുമാനം അംഗീകരിച്ചിരുന്നെങ്കിലും ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ …

ശമ്പള ഓർഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം Read More