മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം ജലനിരപ്പ് സംഭരണശേഷിയായി നിജപ്പെടുത്തിയിട്ടുള്ള 142 അടിയിലെത്തും. നിലവില്‍ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 01/12/2022 അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ പെയ്തില്ല. …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി പിന്നിട്ടു Read More

മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിന്റെ പുതിയ അപേക്ഷ

ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിന്റെ പുതിയ അപേക്ഷ. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടിയത്. …

മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിന്റെ പുതിയ അപേക്ഷ Read More

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴുന്നു

കുമളി/ചെറുതോണി: രാക്ഷസ ഭാവം പൂണ്ടെത്തി മറ്റൊരു പ്രളയ സാധ്യതയിലേക്കു നീങ്ങിയ മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ , ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.10/08/2022 വൈകിട്ട് നാലിന് 138.90 അടിയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞെങ്കിലും ജലനിരപ്പ് ഇതുവരെ …

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴുന്നു Read More

റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്

കുമളി: ശക്തമായ മഴയുണ്ടാകുമെന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിക്കുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്. ഇതോടെ ദുരിതം അനുഭവിക്കേണ്ടിവന്നതാകട്ടെ പെരിയാര്‍ തീരവാസികളും. കേരളം നേരത്തേ ആവശ്യപ്പെട്ടിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്താന്‍ തമിഴ്നാട് …

റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട് Read More

മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം

ഇടുക്കി : മഴ ശക്തമായ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. 05/08/22 വെള്ളിയാഴ്ച രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. …

മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും

ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഷട്ടർ ആഗസ്റ്റ് 5 ന് തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകി. രാവിലെ 10 മണിയോടെ നിലവിലെ റൂൾ കർവിൽ എത്തിയേക്കും. മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഡാമുകൾ തുറക്കാനും കൂടുതൽ …

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും Read More

മുല്ലപ്പെരിയാർ മരംമുറിയിൽ ബെന്നിച്ചൻ തോമസിനെതിരായ വകുപ്പുതല നടപടികൾ അവസാനിപ്പിച്ചു

തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകി അവസാനിപ്പിച്ച് സ‍ർക്കാർ. നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി …

മുല്ലപ്പെരിയാർ മരംമുറിയിൽ ബെന്നിച്ചൻ തോമസിനെതിരായ വകുപ്പുതല നടപടികൾ അവസാനിപ്പിച്ചു Read More

മുല്ലപ്പെരിയാർ : കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഡാംസുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. മേൽനോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി …

മുല്ലപ്പെരിയാർ : കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി Read More

മുല്ലപ്പെരിയാർ കേസ് : ചില വിഷയങ്ങളിൽ ഇനിയും സമാവയത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയിൽ

ദില്ലി: മുല്ലപ്പെരിയാർ കേസിൽ തർക്ക വിഷയങ്ങൾ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തി അറിയിച്ചു. ചില വിഷയങ്ങളിൽ ഇനിയും സമാവയത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും കോടതിയെ അറിയിച്ചു. …

മുല്ലപ്പെരിയാർ കേസ് : ചില വിഷയങ്ങളിൽ ഇനിയും സമാവയത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയിൽ Read More

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന വേണമെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ പുതിയ പരിശോധന വേണമെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍. സുപ്രീം കോടതിയിലാണ്‌ ജലകമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്‌. 2010-12 കാലത്താണ്‌ ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തിയത്‌. ഇപ്പോള്‍ പത്തുവര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ വീണ്ടും പരിശോധന നടത്തണമെന്ന നിലപാടാണ്‌ …

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന വേണമെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍ Read More