അങ്കണവാടിയില്‍ ഭിന്നശേഷി സൗഹൃദ സിവില്‍ വര്‍ക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി അര്‍ബന്‍ ഒന്ന് ഐ.സിഡിഎസ്, മട്ടാഞ്ചേരി സെന്റര്‍ നമ്പര്‍ 95, 116 അങ്കണവാടികള്‍ സ്‌പെഷ്യല്‍ അങ്കണവാടികളാക്കുന്നതിന് ഭിന്നശേഷി സൗഹൃദ സിവില്‍ വര്‍ക്ക് ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ തുറക്കുന്ന തീയതി മാര്‍ച്ച് നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2227284, 9847111531

അങ്കണവാടിയില്‍ ഭിന്നശേഷി സൗഹൃദ സിവില്‍ വര്‍ക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More

രോഗമുക്തി 262, കോവിഡ് 258

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 4ന് 262 പേര്‍ കോവിഡ് രോഗമുക്തി നേടി. 258 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 253 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 34 പേര്‍ക്കാണ് രോഗബാധ. കാവനാട്-ആറ്, കോട്ടയ്ക്കകം-നാല്, …

രോഗമുക്തി 262, കോവിഡ് 258 Read More

റേറ്റ് ഷെഡ്യൂൾ നിർണ്ണയം: വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം മാർച്ച് നാലിന്

ആലപ്പുഴ: 2021 കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രചരണ സാമഗ്രികളുടെ റേറ്റ് ഷെഡ്യൂൾ നിർണ്ണയിക്കുന്നതിനായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം  മാർച്ച് നാലിന് വൈകിട്ട് നാലിന് ജില്ല കളക്ടറുടെ ചേബറിൽ ചേരും. യോഗത്തിൽ പ്രമുഖ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുക്കും.

റേറ്റ് ഷെഡ്യൂൾ നിർണ്ണയം: വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം മാർച്ച് നാലിന് Read More

സെക്യൂരിറ്റി കം ഡ്രൈവര്‍ അഭിമുഖം മാറ്റി

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് മാര്‍ച്ച് നാലിന് രാവിലെ 10.30 ന് നടത്താനിരുന്ന  അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. 

സെക്യൂരിറ്റി കം ഡ്രൈവര്‍ അഭിമുഖം മാറ്റി Read More

യോഗം നാലിന്

ആലപ്പുഴ: ഇ.എസ്.ഐ. ആശുപത്രിയിലെ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് പരാതി പരിഹാര സമിതി പ്രതിമാസ യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് ചേരും. ഫോണ്‍: 0477 2251388.

യോഗം നാലിന് Read More

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മഹിള സമഖ്യ മുഖേന കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് മാർച്ച് നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റി വച്ചു.

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി Read More

ക്വട്ടേഷന്‍ നല്‍കാം

കൊല്ലം: പുനലൂര്‍ താലൂക്കിലെ മലമേല്‍ പാറ ഉള്‍പ്പെടുന്ന പ്രദേശത്ത് സംരക്ഷണ മുള്ളുവേലി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്കകം സമര്‍പ്പിക്കാം. പുനലൂര്‍ താലൂക്ക് ഓഫീസിലും 04752222605 നമ്പരിലും വിശദവിവരം ലഭിക്കും.

ക്വട്ടേഷന്‍ നല്‍കാം Read More

സെക്യൂരിറ്റി കം ഡ്രൈവർമാരുടെ ഒഴിവ്

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേന  സെക്യൂരിറ്റി കം ഡ്രൈവർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച മാർച്ച് നാലിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ നടക്കും. എസ് എസ് എൽ സി വിജയിച്ച 50ൽ …

സെക്യൂരിറ്റി കം ഡ്രൈവർമാരുടെ ഒഴിവ് Read More

ലേലം

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മാര്‍ച്ച് നാലിന് രാവിലെ 11 ന് കളക്ടറേറ്റില്‍ ലേലം ചെയ്യും. ഫോണ്‍: 04994255010

ലേലം Read More