
Tag: Icmr


CSIR-CCMB യുടെ ഡ്രൈ സ്വാബ് ഡയറക്ട് RT-PCR കോവിഡ് പരിശോധനയ്ക്ക് ഐസിഎംആർ അനുമതി
ന്യൂഡല്‍ഹി: രാജ്യത്തെ SARS-CoV-2 പരിശോധന ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഹൈദരാബാദ് ആസ്ഥാനമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി വികസിപ്പിച്ച ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ പരിശോധനയ്ക്ക് ഐസിഎംആർ അനുമതി. CSIR നു കീഴിലെ സ്ഥാപനമായ CCMB വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതും ആണ്. നിലവിലെ ഗോൾഡ് സ്റ്റാൻഡേർഡ് ആർടി-പിസിആർ പരിശോധനയുടെ ലളിത രൂപമായ ഇതിലൂടെ പരിശോധനകളുടെ എണ്ണം രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ വർധിപ്പിക്കാൻ ആകും. ഇതിനായി പ്രത്യേകസൗകര്യങ്ങളും വേണ്ടതില്ല. നിലവിലെ രീതിയിൽ നിന്നും വ്യത്യസ്തമായി ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ രീതിയിൽ രോഗികളുടെ മൂക്കിൽ നിന്നും ഖരരൂപത്തിലുള്ള സ്രവമാണ് ശേഖരിക്കുന്നത്. ഇത് ഇവ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതമാക്കുകയും രോഗ പകർച്ച സാധ്യത കുറയ്ക്കുകയും ചെയ്യും. കൂടാതെ സാമ്പിളിൽ നടത്തുന്ന ആർഎൻഎ ഐസൊലേഷൻ പ്രക്രിയ ഇതിൽ ആവശ്യമില്ല. സാമ്പിളിൻ മേലുള്ള ലളിതമായ ഒരു നടപടിയ്ക്ക് ശേഷം ഐസിഎംആർ നിർദ്ദേശിക്കുന്ന പരിശോധന കിറ്റ് ഉപയോഗിച്ചുള്ള ഡയറക്ട് ആർടി-പിസിആർ പരിശോധന നടത്താവുന്നതാണ്.

കൊവിഷീല്‍ഡിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കൊവിഷീല്‍ഡിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്.ഐ.ഐ) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍). യു.എസിലെ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണത്തില്‍ ഐ.സി.എം.ആറും എസ്.ഐ.ഐ.യും സംയുക്തമായി പങ്കുചേരുകയായിരുന്നു. പകര്‍ച്ചാവ്യാധിയുടെ ഭവിഷ്യത്തുകള്‍ ലഘൂകരിക്കാന്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങള്‍ …

ഇന്ത്യയിലെ കൊറോണ വൈറസിന് മ്യൂട്ടേഷൻ വന്നിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; വാക്സിൻ ഗവേഷണത്തിൽ ആശങ്ക ആവശ്യമില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വൈറസിനെ പറ്റി ഐ.സി.എം.ആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് പടര്‍ന്നിരിക്കുന്ന കൊറോണ …

കൊവിഡ് വാക്‌സിന്‍:കേന്ദ്രം അടിയന്തര അനുമതി നല്‍കിയാല്‍ വാക്സിന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പൂര്‍ത്തിയാവുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കിയാല്‍ വാക്സിന്‍ ഉടന്‍ വിപണിയിലെത്തുമെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ. പാര്‍ലമെന്ററി സമിതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരത് ബയോടെക്കിന്റെയും കാന്‍ഡിലയുടെയും വാക്സിനാണ് …

ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍: വിശദീകരണവുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന പഖ്യാപനം അപകടകരവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍). നടപടികള്‍ പാലിച്ചുകൊണ്ടാവും കോവിഡ് വാക്‌സിന്‍ പുറത്തിറക്കുക. രാജ്യാന്തരതലത്തില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ നടത്തും. പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ …

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ മാതൃകയാക്കണം: ഐസിഎംആര്‍
തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പ്രശംസിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍). പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിനു മാതൃകയാണ്. രോഗിപരിചരണത്തിനും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനും കേരളത്തെ മാതൃകയാക്കണമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി- സമ്പര്‍ക്ക രോഗവിഭാഗം മേധാവി ഡോ. രാമന്‍ …

വവ്വാലുകളില്‍ ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തി
വാഷിങ്ടണ്‍: വവ്വാലുകളില്‍നിന്ന് ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പ്ലസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വഴിക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അത് കൊവിഡ് പ്രതിരോധത്തിനും മരുന്ന് നിര്‍മാണത്തനും പ്രയോജനം ചെയ്യുമെന്നും അമേരിക്കയിലെ സ്മിത്സോണിയയിലെ നാഷണല്‍ …
