ഫ്ലൈ ആഷിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജിയോ പോളിമർ സംയുക്തം എൻടിപിസി വികസിപ്പിച്ചു

November 13, 2020

ഫ്ലൈ ആഷിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജിയോ പോളിമർ സംയുക്തം എൻടിപിസി വികസിപ്പിച്ചു. പരിസ്ഥിതിക്ക് ദോഷകരമാകുന്ന നിലവിലെ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ഇത് സഹായകമാകും. ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻടിപിസി രാജ്യത്തെ ഏറ്റവും വലിയ ഊർജ്ജ ഉൽപാദന സ്ഥാപനമാണ്. ഫ്ലൈ ആഷിൽ നിന്നും എൻടിപിസി വികസിപ്പിച്ച ജിയോ പോളിമർ സംയുക്തം, മികച്ച ഗുണമേന്മയുള്ളതാണ്. ഹൈദരാബാദിലെ നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നിർമ്മാണമേഖലയിൽ ജിയോ പോളിമർ സംയുക്തം കൂടുതലായി ഉപയോഗിക്കുന്നത് വഴി ഫ്ലൈ ആഷിന്റെ പരിസ്ഥിതിസൗഹൃദ നിർമ്മാർജ്ജനം ഉറപ്പാക്കാനാകും.