അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായി പിവി അൻവർ എംഎൽഎ ഉയർത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്നും അൻവറിൻ്റെ ചെയ്തികൾ തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്. …