സമുദ്ര സുരക്ഷാ,സൈബർകുറ്റകൃത്യങ്ങൾ, ഭീകരവാദം തുടങ്ങിയ വെല്ലുവിളികളെ അടിയന്തരമായി നേരിടേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: വിയറ്റ്നാമിലെ ഹാനോയിൽ 2020 ഡിസംബർ 10ന് സംഘടിപ്പിച്ച പതിനാലാമത് ആസിയാൻ പ്രതിരോധമന്ത്രിമാരുടെ യോഗം, ADMM PLUS ൽ ഓൺലൈനിലൂടെ  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ADMM PLUS കൂട്ടായ്മയുടെ പത്താം വാർഷികം ആണ് ഇത്.  10 ആസിയാൻ  രാജ്യങ്ങളിലേയും 8 …

സമുദ്ര സുരക്ഷാ,സൈബർകുറ്റകൃത്യങ്ങൾ, ഭീകരവാദം തുടങ്ങിയ വെല്ലുവിളികളെ അടിയന്തരമായി നേരിടേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് Read More

വിജയദശമി സൈനികര്‍ക്കൊപ്പമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ വിജയദശമി സൈനികര്‍ക്കൊപ്പമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡാര്‍ജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പമാണ് ആഘോഷം. 24-10 -2020 ശനിയാഴ്ചയും ഞായറാഴ്ചയും സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികള്‍ക്കുമായി മന്ത്രി ഡാര്‍ജലിങും സിക്കിമും സന്ദര്‍ശിക്കും. വിജയദശമി ദിനത്തില്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ …

വിജയദശമി സൈനികര്‍ക്കൊപ്പമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് Read More

പ്രതിരോധ നവീകരണം: 90,048 കോടി രൂപ അനുവദിച്ചെന്ന് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പ്രതിരോധ നവീകരണത്തിനായി 90,048 കോടി രൂപ അനുവദിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യ സഭയില്‍ എഴുതി നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് 9,000 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. നിലവിലെ …

പ്രതിരോധ നവീകരണം: 90,048 കോടി രൂപ അനുവദിച്ചെന്ന് പ്രതിരോധ മന്ത്രി Read More

പാക് അധിനിവേശ കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് അനധികൃതമായി കൈമാറിയെന്ന് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പാകിസ്ഥാന്‍ അനധികൃതമായി കൈയേറുകയും അത് പിന്നീട് ചൈനയ്ക്ക് നല്‍കിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് ലോക്‌സഭയില്‍ വിശദമാക്കുകയായിരുന്നു അദ്ദേഹം. 38,000 ചതുരശ്ര …

പാക് അധിനിവേശ കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് അനധികൃതമായി കൈമാറിയെന്ന് പ്രതിരോധ മന്ത്രി Read More

എൻ.സി.സി പരിശീലനത്തിനുള്ള മൊബൈൽ ആപ്പ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ്ന്റെ മൊബൈൽ ആപ്പ് ന്യൂഡൽഹിയിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യമെമ്പാടും എൻസിസി കേഡറ്റുകൾക്ക് ഓൺലൈനായി പരിശീലനം നൽകാൻ ഈ ആപ്പ് സഹായിക്കും. ആപ്പിന്റെ ഉദ്ഘാടനവേളയിൽ മന്ത്രി എൻസിസി കേഡറ്റുകളോട് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. കോവിഡ് 19 മൂലം നേരിട്ടുള്ള പഠനം പ്രായോഗികമല്ലാത്തതിനാൽ ഡിജിറ്റൽ പഠനത്തിന് ആപ്പ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളെ പലവിധത്തിൽ സഹായിക്കുന്ന ഒരു ലക്ഷത്തോളം എൻസിസി കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. എൻസിസി യിലൂടെ ഒരാൾക്ക് ഐക്യം, അച്ചടക്കം, രാജ്യസേവനം എന്നീ ഗുണങ്ങൾ ലഭിക്കുമെന്നും പല കേഡറ്റുകളും പിന്നീട് മഹാന്മാരായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, എയർമാർഷൽ അർജുൻ സിംഗ്, കായികതാരം അഞ്ജലി ഭാഗവത്, മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുടെ ഉദാഹരണം എടുത്തു പറഞ്ഞ അദ്ദേഹം താനും എൻസിസി കേഡറ്റ് ആയിരുന്നുവെന്ന് വെളിപ്പെടുത്തി. എൻ സി സി പരിശീലനത്തിന് ആവശ്യമായ പാഠ്യപദ്ധതി, പരിശീലന വീഡിയോകൾ, ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ, എന്നിവയെല്ലാം ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ എൻ സി സി ഡയറക്ടറേറ്റ് ജനറലിന്റെ ഈ മൊബൈൽ ആപ്പ് സഹായിക്കും. സംശയ നിവാരണത്തിനുള്ള പ്രത്യേക സംവിധാനം ഉള്ളതിനാൽ ആപ്പ് സംവേദനക്ഷമമാണ്. ഇതിലൂടെ പരിശീലന പാഠ്യപദ്ധതിയിൽ കേഡറ്റിന് എന്തെങ്കിലും സംശയം ഉണ്ടായാലും ചോദിക്കാവുന്നതാണ്. അതിന് വിദഗ്ധരായ പരിശീലകർ മറുപടി നൽകുകയും ചെയ്യും

എൻ.സി.സി പരിശീലനത്തിനുള്ള മൊബൈൽ ആപ്പ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു Read More