ബെംഗളൂരു: കര്‍ണ്ണാടകയിലെ രണ്ട്‌ മന്ത്രിമാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഗ്രാമവികസന -പഞ്ചായത്തരാജ്‌ മന്ത്രി കെ.എസ്‌ ഈശ്വരപ്പ, വിനിതാ ശിശുവികസന വകുപ്പ്‌ മന്ത്രി ശശികല ജൊല്ലെ എന്നിവര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മന്ത്രി ഈശ്വരപ്പയെ ബെംഗളൂരിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച മുതല്‍ ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു....
Read full story
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ചെക്ക് ഗേറ്റുകളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് പറയുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ്...
Read full story
ന്യൂഡൽഹി: കോവിഡ് വാക്സിൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യ സംഘടനകൾ. കോവിഡ് വാക്സിൻ സമീപ ഭാവിയിലൊന്നും വരാൻ സാധ്യതയില്ലെന്നും ലോക് ഡൗൺ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും കാണിച്ച് സംഘടനകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ പ്രമുഖ ആരോഗ്യ...
Read full story
ജെ.ഇ.ഇ.മെയിൻ പരീക്ഷകൾ ഇന്നു മുതൽ ആരംഭിക്കും.
റിപ്പോര്‍ട്ട്

ജെ.ഇ.ഇ.മെയിൻ പരീക്ഷകൾ ഇന്നു മുതൽ ആരംഭിക്കും.

By ന്യൂസ് ഡെസ്ക് September 1, 2020
തിരുവനന്തപുരം: കോവിഡ് സുരക്ഷകൾ സ്വീകരിച്ചു കൊണ്ട് ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ്...
Read full story
റാഞ്ചി: കോവിഡ് മാർഗ നിര്‍ദേശങ്ങള്‍ ലംഘിച്ച ഉത്തർപ്രദേശിലെ ബി.ജ.പി എം.പി സാക്ഷി മഹാരാജിനെതിരെ നടപടിയുമായി ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ല ഭരണകൂടം.എം പി യെ ജില്ലാ മേധാവി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനിലയച്ചു . ഉത്തര്‍പ്രദേശിലെ ഉന്നാവോ മണ്ഡലത്തില്‍ നിന്നുമുളള പാര്‍ലമെന്റ് അംഗമാണ്...
Read full story
ന്യൂഡെൽഹി:2020 ജനുവരിയിൽ കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടം ആരംഭിച്ചതിൽ പിന്നെ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത് .പരിശോധനകളുടെ എണ്ണം 4 കോടി കടന്നു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രീകൃതവും സ്ഥിരവും ഏകോപിതവുമായ നടപടികളിലൂടെ, ഇന്ത്യ 4,04,06,609 കോവിഡ് പരിശോധനകൾ എന്ന പുതിയ നാഴികക്കല്ല് പിന്നിട്ടു. 2020 ജനുവരിയിൽ പൂനെയിലെ ലാബിൽ ആദ്യ പരിശോധന നടന്ന ശേഷം 4 കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിടുന്നത് വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോൾ രാജ്യം ഈ ദിശയിൽ ഒരുപാട് മുന്നേറിയിട്ടുണ്ടെന്ന് കാണാം. പ്രതിദിന പരിശോധനയിലും വർദ്ധന രേഖപ്പെടുത്തി. 10 ലക്ഷം പ്രതിദിന കോവിഡ് പരിശോധനാശേഷി ഇതിനോടകം കൈവരിച്ചു കഴിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,28,761 കോവിഡ് പരിശോധനകളാണ് നടത്തിയത്.പത്തുലക്ഷം പേരിൽ 29,280 പേർ എന്ന നിരക്കിൽ കോവിഡ് പരിശോധന ഉയർന്നിട്ടുണ്ട്. പരിശോധന വർദ്ധിപ്പിച്ച പല സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളിലും, ഉയർന്ന തോതിലുള്ള പരിശോധനകൾ പോസിറ്റിവിറ്റി നിരക്ക് ക്രമേണ കുറയുന്നതിന് കാരണമായിട്ടുണ്ട്. ദേശീയ പോസിറ്റിവിറ്റി നിരക്കും വളരെ കുറവാണ്.ഇപ്പോൾ 8.57% ആണ് ദേശീയ പോസിറ്റിവിറ്റി നിരക്ക്. ഇത് നിരന്തരം കുറഞ്ഞു വരുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നത്. കോവിഡ് പരിശോധനകളാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെയും മാനേജ്മെന്റിന്റെയും പ്രഥമവും നിർണായകവുമായ സ്തംഭങ്ങളായി മാറിയിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് മുൻകൈ എടുത്താൽ മാത്രമേ ആദ്യഘട്ടത്തിൽ തന്നെ പോസിറ്റീവ് കേസുകൾ തിരിച്ചറിയാൻ കഴിയുകയുള്ളൂ.അതിലൂടെ തിരിച്ചറിഞ്ഞവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വളരെ വേഗം അവരെ ക്വാറന്റൈൻ ചെയ്യാനും കഴിയും.കൂടാതെ വീട്ടിൽ കഴിയുന്നവർക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനും സാധിക്കും. വിപുലമായ പരിശോധനാ ലാബുകളുടെ ശൃംഖലയും സർക്കാർ അനുവർത്തിക്കുന്ന നയങ്ങളും മാത്രമല്ല രാജ്യത്തുടനീളം എളുപ്പത്തിൽ കോവിഡ് പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതും പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ 1576 ലാബുകളാണുള്ളത്. സർക്കാർ മേഖലയിലെ 1002 ലാബുകളും സ്വകാര്യ മേഖലയിലെ 574 ലാബുകളും ഉൾപ്പടെയാണിത്. ലാബുകൾ സംബന്ധിച്ച വിശദവിവരങ്ങൾ തത്സമയ ആർ.ടി.പി.സി.ആർ പരിശോധനാ ലാബുകൾ:806(സർക്കാർ ലാബുകൾ: 462, സ്വകാര്യ ലാബുകൾ: 344) ട്രൂനാറ്റ് പരിശോധനാ ലാബുകൾ: 650(സർക്കാർ ലാബുകൾ: 504 സ്വകാര്യ ലാബുകൾ: 144) സി.ബി.എൻ.എ.എ.റ്റി പരിശോധനാ ലാബുകൾ: 120(സർക്കാർ ലാബുകൾ: 34 സ്വകാര്യ ലാബുകൾ: 86) കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ‌, മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌, ഉപദേശങ്ങൾ‌ എന്നിവയ്ക്കും ആധികാരികവും സമഗ്രവുമായ വിവരങ്ങൾ‌ക്കും ദയവായി https://www.mohfw.gov.in/, oMoHFW_INDIA. എന്ന വെബ്സൈറ്റ് പതിവായി സന്ദർശിക്കുക: കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾക്ക് ‌ technicalquery.covid19@gov.in ലും മറ്റ് സംശയങ്ങൾക്ക് ncov2019@gov.in, ovCovidIndiaSeva എന്നിവയിലും ബന്ധപ്പെടാം. കോവിഡ് -19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദയവായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക: 91-11-23978046 അല്ലെങ്കിൽ 1075 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് -19 ഹെൽപ്പ്ലൈൻ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf - ൽ ലഭ്യമാണ്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649491
Read full story
ന്യൂഡെൽഹി:കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് ശ്രദ്ധേയനേട്ടം. രോഗമുക്തരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരും വീടുകളില്‍ ചികില്‍സയിലുള്ള ഗുരുതരമല്ലാത്ത കോവിഡ് രോഗികളും ദിനം പ്രതി സുഖം പ്രാപിച്ചു വരികയാണ്. ''നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍'' എന്ന് കോവിഡ് ദേശീയ ചികില്‍സാ മാനദണ്ഡം രാജ്യമൊട്ടാകെ കൃത്യമായി നടപ്പാക്കാനായതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ഇന്ന് 26 ലക്ഷം കടന്നു.പരിശോധന, രോഗനിര്‍ണയം, ചികില്‍സ എന്നിവ കൃത്യമായ രീതിയില്‍ നടപ്പാക്കാനാന്‍ കഴിഞ്ഞതിലൂടെ 2,648,998 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65,050 പേരാണ് രോഗമുക്തരായത്. ഉയര്‍ന്ന മരണനിരക്ക് കാണിക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്രം കൃത്യമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവരുടെ പരിചരണത്തിനായി വിദഗ്ധ ഡോക്ടര്‍മാരെയാണ് നിയോഗിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ടെലി-കണ്‍സള്‍ട്ടേഷന്‍ സെഷനുകളിലൂടെ ന്യൂ ഡെല്‍ഹി എയിംസ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡോക്ടര്‍മാര്‍ക്ക് വേണ്ട ഉപദേശനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ആംബുലന്‍സ് സേവനങ്ങള്‍ സമയാസമയം ലഭ്യമാക്കുന്നതിലൂടെ സമയത്ത് രോഗികളെ ചികില്‍സാകേന്ദ്രങ്ങളിലെത്തിക്കുകയും അവര്‍ക്ക് വേണ്ട ഓക്‌സിജന്‍, സ്റ്റിറോയിഡുകള്‍, മറ്റു ജീവന്‍രക്ഷാമരുന്നുകള്‍ എന്നിവ നല്‍കി അവരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി. ഇതിന്റെയെല്ലാം ഫലമായ രാജ്യത്തെ രോഗമുക്തി നിരക്ക് 76.47% ലെത്തിക്കാനായി. ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ മരണനിരക്കും കുറയുകയാണ്. 1.81% ലെത്തി നില്‍ക്കുകയാണിത്. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 21.72 ശതമാനം(752,424 പേര്‍) മാത്രമാണ് ഇനി ചികില്‍സയിലുള്ളത്. അതായത് രോഗികളേക്കാള്‍ 19 ലക്ഷം പേര്‍ സുഖം പ്രാപിച്ചു. കോവിഡ് 19 നെ കുറിച്ചുള്ള സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/, nd @MoHFW_INDIA എന്നിവ സന്ദര്‍ശിക്കുക: കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19@gov.in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019@gov.in ലും @CovidIndiaSeva ലും ഇമെയില്‍ ചെയ്യാവുന്നതാണ്. കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ)എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649587
Read full story
ദുബായ്: ഐ പി എൽ മൽസരങ്ങൾക്കായി ദുബായിൽ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു താരത്തിനും 12 സപ്പോര്‍ട്ട് സ്റ്റാഫുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൊവിഡ് ഫലം പോസിറ്റീവായ കളിക്കാരൻ ഫാസ്റ്റ്...
Read full story
കോവിഡ് മൂലം ഒരു ഇന്ത്യൻ ഗോത്രജനത ഇല്ലാതാകലിന്റെ വക്കിൽ
റിപ്പോര്‍ട്ട്

കോവിഡ് മൂലം ഒരു ഇന്ത്യൻ ഗോത്രജനത ഇല്ലാതാകലിന്റെ വക്കിൽ

By ന്യൂസ് ഡെസ്ക് August 29, 2020
പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ ഗോത്ര വിഭാഗക്കാർക്കിടയിലും കൊറോണ വ്യാപിക്കുന്നു. അന്യം നിൽക്കലിന്റെ വക്കിലെത്തി നിൽക്കുന്ന ഗ്രേറ്റർ ആൻഡമാനിസ് വിഭാഗത്തിൽപ്പെട്ട അഞ്ച് പേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതേ വിഭാഗത്തിലെ ആറ് പേർക്ക് ഒരു മാസം മുൻപ്...
Read full story
ന്യൂ ഡെൽഹി:ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് 19 മുക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടാകുന്നത്. മരണനിരക്കും കുറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍, കോവിഡ് ബാധിതരില്‍ നാലില്‍ മൂന്നുഭാഗവും രോഗമുക്തരായി. നാലിലൊന്നില്‍ താഴെ പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 26...
Read full story