ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ, സമാധാനം പുന:സ്ഥാപിച്ചത് ഈജിപ്തിന്റെ മധ്യസ്ഥത

ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 21/05/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ …

ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ, സമാധാനം പുന:സ്ഥാപിച്ചത് ഈജിപ്തിന്റെ മധ്യസ്ഥത Read More

ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു

ന്യൂഡൽഹി:ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു. ലെഫ്റ്റ് ജനറൽ രവിൻ ഖോസ്‌ല DG(MP&PS), ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വിക്രമാദിത്യ സിംഗ് ഖിച്ചി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യൻ കരസേനയിൽ നിലവിൽ സേവനം ചെയ്യുന്നതോ വിരമിച്ചതോ ആയ എല്ലാ സൈനികർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നടപടിക്രമങ്ങൾക്ക് ധാരണാപത്രം അടിസ്ഥാനമാകും. വ്യക്തികൾക്കുള്ള സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷ, ശരീരം തളർന്ന വർക്കുള്ള പ്രത്യേക പരിരക്ഷകൾ, ആകാശത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയ്ക്കുപുറമേ സൈനികൻ വീരമൃത്യു വരിച്ചാൽ ആശ്രിതർക്കായി ഉന്നത വിദ്യാഭ്യാസ സഹായം, പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം തുടങ്ങിയവയും പാക്കേജിൽ ഉൾപ്പെടുന്നു. എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാനുള്ള സൗകര്യം, ലോക്കർ നിരക്കുകളിൽ ഗണ്യമായ കിഴിവ്, ആർടിജിഎസ്/ നെഫ്റ്റ് സംവിധാനത്തിലൂടെ സൗജന്യമായി പണം നിക്ഷേപിക്കാൻ ഉള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682694

ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു Read More

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ

ഒസാക്ക നവംബര്‍ 26: കേരളത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് …

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ Read More