ജലസംരക്ഷണം മുഖ്യ അജണ്ടയായി സമഗ്ര പദ്ധതി തയ്യാറാക്കണം: ഡോ. എസ്.എം. വിജയാനന്ദ്

കാസർകോട്: ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സമഗ്രപദ്ധതി തയ്യാറാക്കണമെന്നും അതിൽ ജലസംരക്ഷണം മുഖ്യഅജണ്ടയായി സമഗ്ര നീർത്തടാധിഷ്ഠിത വികസന ആസൂത്രണ പദ്ധതികൾക്ക് രൂപം നൽകണമെന്നും ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. എസ് എം വിജയാനന്ദ് പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് …

ജലസംരക്ഷണം മുഖ്യ അജണ്ടയായി സമഗ്ര പദ്ധതി തയ്യാറാക്കണം: ഡോ. എസ്.എം. വിജയാനന്ദ് Read More

ജൽ ജീവൻ ദൗത്യത്തിന് കീഴിലേ ജലവിതരണം, നിരീക്ഷണം എന്നിവയ്ക്കായുള്ള ഗ്രാൻഡ് ഐസിടി മത്സരം

തിരുവനന്തപുരം:ഗ്രാമങ്ങളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ചിലവ് കുറഞ്ഞതും നൂതനവുമായ, സ്മാർട്ട് ജലവിതരണ കണക്കെടുപ്പ്-നിരീക്ഷണ സംവിധാനത്തിനായി ദേശീയ ജൽ ജീവൻ ദൗത്യം, ഐസിടി ഗ്രാന്റ് മത്സരം സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിൽ, സാങ്കേതിക വിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന തദ്ദേശീയ സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ഇന്ത്യൻ കമ്പനികൾ, ഇന്ത്യൻ എല്‍എല്‍പികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്. 2024ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും, ആവശ്യമായ അളവിൽ ഗുണമേന്മയുള്ള ശുദ്ധജലം, ടാപ്പ് കണക്ഷനിലൂടെ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ജൽ ജീവൻ ദൗത്യം നടപ്പാക്കുന്നത്. പദ്ധതിയുടെ കൃത്യമായ നിരീക്ഷണത്തിന് ആധുനിക സാങ്കേതിക വിദ്യ ആവശ്യമാണ്. ഒപ്പം സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി സേവന വിതരണ വിവരങ്ങളുടെ ഓട്ടോമാറ്റിക് രീതിയിലുള്ള ശേഖരണവും വേണ്ടതായിട്ടുണ്ട്. ശുദ്ധജലവിതരണ അടിസ്ഥാനസൗകര്യങ്ങളുടെ ഡിജിറ്റൽ വൽക്കരണം, ഭാവിയിലെ വെല്ലുവിളികളെ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും. മത്സരത്തിന്റെ ഭാഗമായി ആശയരൂപീകരണം, മാതൃകാ വികസനം, വികസനം എന്നീ തലങ്ങളിൽ പിന്തുണ ഉറപ്പാക്കും. പരീക്ഷണ ഘട്ടത്തിൽ രാജ്യത്തെ 100 ഗ്രാമങ്ങളിൽ ഇത് നടപ്പാക്കുന്നതാണ്. മത്സരത്തിൽ വിജയിക്കുന്നവർക്ക് 50 ലക്ഷം രൂപയും റണ്ണർ അപ്പുകൾക്ക് 20 ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ മികച്ച പരിഹാരമാർഗ്ഗങ്ങൾ വികസിപ്പിക്കുന്നവർക്ക്, തങ്ങളുടെ മാതൃകകളുടെ ഭാവി വികസനത്തിനായി MEITY പിന്തുണയുള്ള ഇൻക്യൂബേറ്റർ/CoEs എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനും അവസരമുണ്ടാകും. ആത്മ നിർഭർ ഭാരത്‌, ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ മുന്നേറ്റങ്ങൾക്ക് ഇത് കരുത്തുപകരും എന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ ഈ ലിങ്കില്‍ലഭ്യമാണ് https://jjm.gov.in/

ജൽ ജീവൻ ദൗത്യത്തിന് കീഴിലേ ജലവിതരണം, നിരീക്ഷണം എന്നിവയ്ക്കായുള്ള ഗ്രാൻഡ് ഐസിടി മത്സരം Read More

ജല ജീവന്‍ മിഷന്‍: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികള്‍

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 21.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായ 666 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 14 ജില്ലകളിലും ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ സമിതി കൂടിയാണ് 13.64 ലക്ഷം കണക്ഷനുകള്‍ നല്‍കാനായുള്ള 3407.04 …

ജല ജീവന്‍ മിഷന്‍: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികള്‍ Read More