വ്യവസായആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് രണ്ടാമത് ദേശീയ സ്റ്റാർട്ട്അപ്പ് പുരസ്കാര വിതരണം സംഘടിപ്പിക്കുകയാണ്. കോവിഡ് മഹാമാരി കാലത്ത് സ്റ്റാർട്ടപ്പുകൾ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് 2021 ലെ പുരസ്കാരങ്ങളിൽ പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വയംപര്യാപ്ത ഭാരതം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ അവശ്യവസ്തുക്കളുടെ സ്വദേശിവൽക്കരണത്തിന് സഹായിക്കുന്ന നൂതന ആശയങ്ങളെ കണ്ടെത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. 2021 ജനുവരി 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൃഷി, ശുദ്ധജലം, വിദ്യാഭ്യാസം, ശേഷി വികസനം, ഊർജ്ജം, പരിസ്ഥിതി, ബഹിരാകാശം തുടങ്ങി 15 മേഖലകളിലെ 49 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. തദ്ദേശീയ ഭാഷകളിലെ കണ്ടെന്റ് ഡെലിവറി, കോവിഡ് വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങൾ, ഇറക്കുമതി കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ, ഗ്രാമീണ മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ, വനിതാ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി ആറ് പ്രത്യേക പുരസ്കാരങ്ങളും നൽകുന്നുണ്ട്. രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി സംഭാവന നൽകിയ ഇൻക്യൂബേറ്റർക്കും ആക്‌സിലറേറ്റർക്കും പ്രത്യേക പുരസ്കാരങ്ങളും സമ്മാനിക്കും. എല്ലാ വിഭാഗത്തിലും ഒന്നാമതെത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് 5 ലക്ഷം രൂപ സമ്മാനമുണ്ട് ഒന്നാമതെത്തുന്ന ഇൻക്യൂബേറ്റർക്കും ആക്‌സിലറേറ്റർക്കും 15 ലക്ഷം രൂപ വീതം സമ്മാനവും ലഭിക്കും.അപേക്ഷ നടപടിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്:http://www.startupindia.gov.in ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682693
2021 ലെ ദേശീയ സ്റ്റാർട്ട്അപ്പ് പുരസ്കാരങ്ങൾക്കായി DPIIT അപേക്ഷകൾ ക്ഷണിച്ചു Read More