ആയുഷ് വകുപ്പിൽ സീനിയർ റിസർച്ച് ഓഫീസർ ഒഴിവ്

തൃശ്ശൂർ:കേരള സംസ്ഥാന മെഡിസിനൽ പ്ലാൻറ്‌സ് ബോർഡിന് കീഴിൽ വരുന്ന ആയുഷ് വകുപ്പിൽ സീനിയർ സയൻറിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിലോ  മറ്റ് സ്വയംഭരണ  സയൻറിഫിക് റിസർച്ച്  സംഘടനകളിലോ നിലവിൽ തുടരുന്നവർക്ക്  അവരുടെ വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻ ഒ സി ) സഹിതം അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2020 സെപ്റ്റംബർ 31 ആണ്.  ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബോട്ടണി എം എസ് സി ഫസ്റ്റ് ക്ലാസ്  ബിരുദാനന്തര ബിരുദമോ,  ആയുർവേദ മെഡിക്കൽ സയൻസ് ബാച്ചിലർ  ഡിഗ്രിയോ ആണ് യോഗ്യത. അഗ്രികൾച്ചർ,  ഫോറസ്ട്രി, തുടങ്ങിയ  മേഖലകളിലുള്ള 10 വർഷത്തെ മുൻ പരിചയം  അഭികാമ്യം. ശമ്പളപരിധി 40500- 85000. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് എസ് എം പി ബി കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഷൊർണൂർ റോഡിലുള്ള ആയുഷ് ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയിൽ –www.smpbkerala.org. ഫോൺ-0487 2323151.

ആയുഷ് വകുപ്പിൽ സീനിയർ റിസർച്ച് ഓഫീസർ ഒഴിവ് Read More

ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം

തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക്  വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലിൽ ഒക്ടോബർ മൂന്നിന് …

ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം Read More

കോഴിക്കോട് നേഴ്‌സ്/ ലാബ് ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍/ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍: ജെ.പി.എച്ച്.എന്‍ – എഎന്‍എം വിത്ത് കേരള നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ്  കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പാലിയേറ്റീവ് കെയര്‍ …

കോഴിക്കോട് നേഴ്‌സ്/ ലാബ് ടെക്‌നീഷ്യന്‍ നിയമനം Read More

കാസര്‍കോട് ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

കാസര്‍കോട്: ഭീരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത  ഫിസിയോതെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 25ന് രാവിലെ 10.30ന് കുമ്പള ഗ്രാമപഞ്ചായത്തില്‍. പ്ലസ്ടു സയന്‍സും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ബിപിടി) …

കാസര്‍കോട് ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ് Read More

ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expert) തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു.  അവസാന തിയതി: സെപ്റ്റംബർ 30.  വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.  ഫോൺ: 0471 2724740.

ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം Read More

ഷീ ടാക്‌സി: വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

തിരുവനന്തപുരം: സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവർ ഒക്‌ടോബർ 15നു മുമ്പ് 7306701200, …

ഷീ ടാക്‌സി: വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു Read More

സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം. …

സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ് Read More

കുടുംബശ്രീയില്‍ 50000 തൊഴിലവസരങ്ങളുമായി ‘അതിജീവനം കേരളം’

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി ‘അതിജീവനം കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ ഒരുങ്ങും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ അഭിരുചിക്കനുസൃതമായി മേഖലകളില്‍ തന്നെ തൊഴിലവസരങ്ങള്‍ നല്‍കും എന്നതാണ് …

കുടുംബശ്രീയില്‍ 50000 തൊഴിലവസരങ്ങളുമായി ‘അതിജീവനം കേരളം’ Read More

തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 50000 രൂപ. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം …

തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് Read More

തൃശ്ശൂർ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തൃശ്ശൂർ: പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി ബിരുദവും ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയറിലുളള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക …

തൃശ്ശൂർ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് Read More