കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റുന്നതിന് അനര്‍ട്ട് പദ്ധതി

May 22, 2020

 പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിനു കീഴിലുള്ള അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി തുടങ്ങി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ ഊര്‍ജസ്വലമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കൃഷി …

ഏറത്ത് എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം ഒരുക്കും

May 22, 2020

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമായി സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതി വ്യാപകമാക്കാനൊരുങ്ങി ഏറത്ത് ഗ്രാമപഞ്ചായത്ത്. ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡിലേയും മുഴുവന്‍ വീടുകളിലും പച്ചക്കറിത്തോട്ടം നിര്‍മിക്കാനാണു ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ചു …

റേഷന്‍ കടകളുടെ പ്രവര്‍ത്തസമയം പുന:ക്രമീകരിച്ചു

May 22, 2020

പത്തനംതിട്ട: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് മൂന്ന് മുതല്‍ 7 വരെയുമായി പുന:ക്രമീകരിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ …

വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി

May 22, 2020

കൊല്ലം: ജില്ലയില്‍  ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ, എസ് എസ് എല്‍ സി, പൊതുപരീക്ഷയെഴുതുന്ന മുഴവന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ ജില്ലാ കലക്ടര്‍ ബി …

ഡയാലിസിസ് യൂണിറ്റുകള്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

May 22, 2020

കൊല്ലം: നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയുടെ ശതോത്തര രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച്  ആരംഭിച്ച ‘പ്രതീക്ഷ’ ഡയാലിസിസ് യൂണിറ്റിന്റെയും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. ജി എസ് ജയലാല്‍ എം …

ജെ.ഡി.സി പരീക്ഷകൾക്ക് മാറ്റമില്ല

May 22, 2020

തിരുവനന്തപുരം: 2020-ലെ ജെ.ഡി.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ രണ്ട് മുതൽ പത്ത് വരെ നടക്കും. പരീക്ഷ പൂർണ്ണമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക്ക് ധരിച്ചുമായിരിക്കും പരീക്ഷ …

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും

May 22, 2020

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവകലാശാലാപരീക്ഷകൾ നടത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക. അവസാനവർഷ …

പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കാൻ ഉത്തരവായി

May 22, 2020

തിരുവനന്തപുരം: എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് കോവിഡ്19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രത്തിൽ മാറ്റം അനുവദിച്ച് സർക്കാർ ഉത്തരവായി. പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വിദ്യാർത്ഥികൾ മറ്റു ജില്ലകളിൽ ആയിപ്പോയെങ്കിൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാനും, ഗൾഫ്/ലക്ഷദ്വീപ് മേഖലയിൽനിന്നും കേരളത്തിൽ എത്തിയിട്ടുള്ളവർക്കും, കേരളത്തിൽ …

നോർക്ക ജില്ലാ സെന്ററുകൾ മെയ് 26 മുതൽ പ്രവർത്തിക്കും

May 22, 2020

തിരുവനന്തപുരം: നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളും  26 മുതൽ  പ്രവർത്തനം ആരംഭിക്കുമെന്ന് സി ഇ ഒ  അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മെയ് 27 മുതൽ എല്ലാ കേന്ദ്രങ്ങളിലും

May 22, 2020

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. തിരുവനന്തപുരം മേഖലാ ഓഫീസിൽ 20 …