ദില്ലി: രാജ്യത്തെ 8 പൊതുമേഖലാ ബാങ്കുകള്‍ ലയന നടപടികളുടെ അവസാന ദിവസങ്ങളിലേക്ക് നീങ്ങുന്നു. 2021 ഏപ്രില്‍ 1 മുതല്‍ അവ ഇല്ലാതാകും. വിജയാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ആന്ധ്രാബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, എന്നിവയാണ് ലയന നടപടികളിലൂടെ അവയുടെ അന്ത്യ നിമിഷങ്ങളിലേക്ക് നീങ്ങുന്നത്.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യാ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ലയിക്കുന്നത്. മാര്‍ച്ച് 31ന് ശേഷം മേല്പറഞ്ഞ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ക്ക് സാധുതയില്ലാതായി തീരും. എന്നാല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ ചെക്കുബുക്കുകള്‍ ജൂണ്‍ 30 വരെ ഉപയോഗിക്കാനാവും. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഐഎഫ് എസ് ഇ കോഡ് മാറുമെങ്കിലും അക്കൗണ്ട് നമ്പറില്‍ മാറ്റമുണ്ടാകില്ല. ഏപ്രില്‍ 1 ന് ശേഷം ഇല്ലാതാകുന്ന ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തിട്ടുളളവര്‍ ഇനി വായ്പ തിരിച്ചടക്കേണ്ടത് തങ്ങളുടെ ബാങ്ക് ലയിക്കുന്ന ബാങ്കുകള്‍ക്കാണ്. ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ ഒരിടത്തും മാറ്റമുണ്ടാകില്ല.

