മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ നില തൃപ്തകരമാണെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി. അടിവയറ്റില്‍ വേദന കലശലായതിനെത്തുടര്‍ന്ന് പവാറിനെ ഇന്നലെ മുംെബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്‍ഡോസ്കോപ്പിക്കു വിധേയനാക്കിയ അദ്ദേഹത്തിന് ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിക്കുകയായിരുന്നു. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ പിത്താശയത്തില്‍ കല്ലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നു വീണ്ടും ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ച് മടക്കി അയച്ചു. എന്നാല്‍, വേദന അസഹ്യമായതിനെത്തുടര്‍ന്ന് ഒരുദിവസംമുമ്പേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പവാര്‍ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു
