ഇടുക്കി : ഇടുക്കി ജില്ലയില്‍ 2892 ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വികസിപ്പിച്ച സ്വതന്ത്ര സോഫ്‌റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്.ജില്ലാ പ്രോഗ്രാമര്‍ അനീഷ് അരവിന്ദ്,താലൂക്കതല ഓപ്പറേറ്റര്‍ ലിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സോഫ്‌റ്റ് വെയര്‍ വികസിപ്പിച്ചത്.
താലൂക്കുതല ഓപ്പറേറ്റര്‍മാരായ ബിനീഷ് ആന്റണി , മനോജ് കുമാര്‍, എബി ഷിനാജ്, എന്നിവരടങ്ങിയ സംഘം നാലുദിവസത്തെ പരിശ്രമ ഫലമായാണ് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. ദേവികളം 782, ഉടുമ്പന്‍ചോല 385, തൊടുപുഴ 299, ഇടുക്കി 564, പീരുമേട് 862 എന്നിങ്ങനെയാണ് ഇരട്ടവോട്ടര്‍മാരുടെ എണ്ണം. ഈ വോട്ടര്‍മാരുടെ ലിസറ്റ് ബൂത്ത് ലെവല്‍ ഓഫീസര്‍ മാര്‍ക്ക് കൈമാറി. അതത് മണ്ഡലങ്ങളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ പക്കലെത്തുന്ന ഈ പട്ടിക അനുസരിച്ച് വോട്ടര്‍മാരെ നിരീക്ഷിക്കും

