നന്ദിഗ്രാമം അടക്കമുള്ള മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം 30/03/21 ചൊവ്വാഴ്ച അവസാനിക്കും

കൊല്‍ക്കത്ത: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം 30/03/21 ചൊവ്വാഴ്ച അവസാനിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉള്‍പ്പെടെ ബംഗാളിലെ മുപ്പതുമണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങള്‍ ബൂത്തിലെത്തുന്ന അസമില്‍ 345 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. വികസനം ഉയര്‍ത്തി ബി.ജെ.പി പ്രചാരണം തുടരുമ്പോള്‍ സിഎഎയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ വിഷയങ്ങള്‍. അതേസമയം, ബംഗാളില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമില്‍ പ്രചാരണത്തിനെത്തും. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് നന്ദിഗ്രാമില്‍ 67 ശതമാനവും ലോക്സഭ തെരഞ്ഞെടുപ്പില്‍ 63 ശതമാനവുമാണ് വോട്ട് വിഹിതം. ബിജെപി 6% ല്‍ നിന്ന് 39% ലേക്ക് എത്തുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →