സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം: രണ്ട് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥന്‍ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലര്‍ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിന് പരുക്കേറ്റു.ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം അടച്ച് സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →