പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്​താവന നടത്തിയതിന്​ ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്​താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത്​ വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്​ട്രീയ ജീവിതത്തെ താരതമ്യം ചെയ്യുക മാത്രമാണ്​ ചെയ്​തതെന്നും എ. രാജ 29/03/21 തിങ്കളാഴ്ച പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഡി.എം.കെ നേതാവ്​ എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന എ. രാജയുടെ പ്രസ്​താവനയാണ്​ വിവാദമായത്​. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞെന്ന്​ സ്റ്റാലിനെ വിളിച്ചപ്പോൾ ‘അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ്​’ എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്​. തുടർന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഇ.പി.എസ്​ വിങ്ങിപൊട്ടിയിരുന്നു.

സംഭവത്തി​ൽ ചെന്നൈ സെന്‍ട്രൽ ക്രൈംബ്രാഞ്ച്​ പൊലീസ്​ രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം​.കെ ചീഫ്​ ഇലക്​ടറൽ ഓഫിസർക്ക്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തെ തുടർന്ന്​ എ.ഐ.ഡി.എം.കെ തമിഴ്​നാടിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡി. രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ്​ ​ആവശ്യപ്പെടുകയും ചെയ്​തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →