ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളില്‍ ബിജെപി പാട്ടുംപാടി ജയിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ 200ലധികം സീറ്റുകളില്‍ ബിജെപി അനായാസം വിജയിക്കുമെന്നാണ് താഴെത്തട്ടിലെ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 എണ്ണമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദി വന്‍ വികസന പദ്ധതികളാണ് അസമില്‍ നടപ്പാക്കിയത്. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ബിജെപി പാട്ടും പാടി ജയിക്കും: 200ലധികം സീറ്റുകള്‍ പ്രവചിച്ച് അമിത് ഷാ
