അടുത്ത നൂറു വർഷം ഭൂമിയ്ക്ക് ‘അപ്പോഫിസി’നെ ഭയക്കേണ്ടതില്ലെന്ന് നാസ

വാഷിംഗ്ടൺ: ഏറെ ആശങ്കയോടെ ശാസ്ത്രലോകം നിരീക്ഷിച്ചിരുന്ന ഛിന്നഗ്രഹമായ അപ്പോഫിസിനെ അടുത്ത നൂറ് വർഷത്തേക്ക് ഭൂമിക്ക് ഭയക്കേണ്ടതില്ലെന്ന് നാസ. 2068 ൽ ഇത് ഭൂമിയെ ഒന്ന് ചെറുതായി ഭയപ്പെടുത്തി കടന്നു പോകും എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് നാസയിലെ ഗവേഷകർ വ്യക്തമാക്കുന്നു.

പുതിയ ദൂരദർശിനി നിരീക്ഷണങ്ങൾ 2068 ൽ അപ്പോഫിസ് ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞതായി ബഹിരാകാശ ഏജൻസി 26/03/21 വെളളിയാഴ്ച പ്രഖ്യാപിച്ചു. 340 മീറ്റർ നീളമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് അപ്പോഫിസ്. 2029-ലും 2036-ലും 2068 ലും ഇത് അടുത്ത് വരാൻ സാധ്യതയുണ്ടെങ്കിലും അപകട സാധ്യതയില്ലെന്ന് നാസ പറയുന്നു. 2004 ൽ ആദ്യമായി കണ്ടെത്തിയ അപ്പോഫിസ് ഇപ്പോൾ നാസയുടെ ഛിന്നഗ്രഹ “റിസ്ക് ലിസ്റ്റിൽ” നിന്ന് ഔദ്യോഗികമായി പുറത്താണ്.

“ഞങ്ങളുടെ കണക്കുകൂട്ടലുകൾ പ്രകാരം കുറഞ്ഞത് അടുത്ത 100 വർഷമെങ്കിലും അപ്പോഫിസിനെ ഭയക്കേണ്ടതില്ല” നാസയുടെ സെന്റർ ഫോർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസിന്റെ ഡേവിഡ് ഫാർനോച്ചിയ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം ആദ്യം റഡാർ നിരീക്ഷണങ്ങളിലൂടെ സൂര്യനുചുറ്റും അപ്പോഫിസിന്റെ ഭ്രമണപഥം പരിഷ്കരിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഈ ഛിന്നഗ്രഹം 10.6 ദശലക്ഷം മൈലിനുള്ളിലാണ് (17 ദശലക്ഷം കിലോമീറ്റർ) കടന്നുപോയത്. 2029 ഏപ്രിൽ 13 ന് 20,000 മൈലിനുള്ളിൽ (32,000 കിലോമീറ്റർ) അപ്പോഫിസ് വരുമെന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →