നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം, ധാക്കയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് 26/03/21 വെളളിയാഴ്ച നാല് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസ് കണ്ണീര്‍ വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.

പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്കെത്തി അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവരെ ഒഴിപ്പിക്കുന്നതിനായി കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ റഫിഖ്വല്‍ ഇസ്ലം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഒട്ടേറെ പേരാണ് രാജ്യ തലസ്ഥാനമായ ധാക്കയിലേക്കെത്തിയത്. ബാരിക്കേഡുകള്‍ ഉള്‍പ്പെടെ നിരത്തിവെച്ചാണ് പൊലീസുകാര്‍ പ്രതിഷേധകരെ തടഞ്ഞത്. തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →