തിരുവനന്തപുരം: സംസ്ഥാനത്ത് 1989 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 1989 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂർ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂർ 94, കാസർഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്ന് വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,28,61,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4539 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 292, കണ്ണൂർ 150, തിരുവനന്തപുരം 160, മലപ്പുറം 185, എറണാകുളം 182, കോട്ടയം 132, കൊല്ലം 137, ആലപ്പുഴ 107, പത്തനംതിട്ട 75, തൃശൂർ 92, കാസർഗോഡ് 85, ഇടുക്കി 86, പാലക്കാട് 22, വയനാട് 41 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 15 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, കൊല്ലം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 175, കൊല്ലം 135, പത്തനംതിട്ട 104, ആലപ്പുഴ 111, കോട്ടയം 128, ഇടുക്കി 59, എറണാകുളം 171, തൃശൂർ 185, പാലക്കാട് 45, മലപ്പുറം 185, കോഴിക്കോട് 296, വയനാട് 43, കണ്ണൂർ 147, കാസർഗോഡ് 81 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,82,668 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,105 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,23,359 പേർ വീട്/ഇൻസ്റ്റിhj8റ്റിയൂഷണൽ ക്വാറന്റീനിലും 3746 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 534 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്.

തിരുവനന്തപുരം 175, കൊല്ലം 135, പത്തനംതിട്ട 104, ആലപ്പുഴ 111, കോട്ടയം 128, ഇടുക്കി 59, എറണാകുളം 171, തൃശൂർ 185, പാലക്കാട് 45, മലപ്പുറം 185, കോഴിക്കോട് 296, വയനാട് 43, കണ്ണൂർ 147, കാസർഗോഡ് 81 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,82,668 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,105 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,23,359 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 3746 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 534 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →