സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിങ് റിസർവേഷൻ തുടങ്ങിയിട്ടില്ലെന്ന് റെയിൽവേ

തിരുവനന്തപുരം ഏപ്രിൽ 2: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെ, ഇന്ത്യന്‍ റെയില്‍വേ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് തിരുവനന്തപുരം ഡിവിഷന്‍ കമ്മിര്‍ഷല്‍ മാനേജര്‍ രാജേഷ് ചന്ദ്രന്‍ അറിയിച്ചു.

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കുകയും ടിക്കറ്റ് റീഫണ്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 15 മുതലുള്ള ബുക്കിങുകള്‍ ഐ.ആര്‍.ടി.എസ് ഓണ്‍ലൈന്‍, ഐ.ആര്‍.ടി.എസ് ആപ്പ് എന്നിവയില്‍ ലഭ്യമായിരുന്നു. അതിപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് ബുക്കിങ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഏപ്രില്‍ 14 വരെ പ്രവര്‍ത്തിക്കുന്നതല്ലെന്നും യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 14 ന് ശേഷം ലോക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍ നിന്ന് സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →