തിരുവനന്തപുരം: 2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള ഉത്തരവിൻമേലുള്ള പുനഃപരിശോധനാ പെറ്റീഷനിൻമേൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തുന്നു. 31ന് വീഡിയോ കോൺഫറൻസ് മുഖേന നടത്തുന്ന തെളിവെടുപ്പിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഫോൺനമ്പർ സഹിതം തപാൽ മാർഗമോ ഇ-മെയിൽ വഴിയോ (kserc@erckerala.org) 29ന് മുമ്പ് സമർപ്പിക്കാം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിൽ മുഖേന അറിയിക്കും.
തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 31ന്
