ഗാന്ധിനഗര്‍: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം, 23/03/21 ചൊവ്വാഴ്ച ഏറ്റുമാനുരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവൻ്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കവേയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മെഡിക്കൽ കോളേജ് ജങ്ഷനിലെ പരിപാടിയില്‍ പ്രസംഗിച്ചുതീര്‍ന്ന ഉടനെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി.എല്‍. ജയപ്രകാശിൻ്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.
ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം, ഹൃദയ പരിശോധന നടത്തി
