കയർ ഫാക്ടറിയിൽ വർഗീയത പറഞ്ഞ് വോട്ട് തേടി, ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ എംഎം താഹിർ പരാതി നല്‍കിയത്.

ആലപ്പുഴയിലെ കയര്‍ ഫാക്ടറിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോഴായിരുന്നു സന്ദീപ് വര്‍ഗീയ പ്രചാരണം നടത്തിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗികമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാര്‍ തടയുന്നില്ല, പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ ബിജെപിക്ക് ഒരു വോട്ട് എന്ന ആവശ്യമാണ് സന്ദീപ് മുന്നോട്ട് വെക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →