ദിസ്പൂര്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 21/ 03 / 2021 ഞായറാഴ്ച അസമില്‍. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രിയങ്ക അസമിലെ ആറ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് ജോര്‍ഹത്ത്, നസീറ, ഖുംതായ് എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ പ്രിയങ്ക പങ്കെടുക്കും.രാഹുല്‍ ഗാന്ധി ഇന്നലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം അസമിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നു.
പ്രിയങ്ക ഗാന്ധി 21/ 03 / 2021 ഞായറാഴ്ച അസമിലെ ആറ് റാലികളെ അഭിസംബോധന ചെയ്യും
