സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങളിലൂടെ

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ യൂഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെഎസ്‌ മനോജിന്‌ 5,52,91,026 രൂപയുടെ ആസ്‌തിയുളളതായി സത്യവാങ്‌മൂലം. സ്വന്തം കയ്യില്‍ 10,000 രൂപ. ഭാര്യ സൂസന്‍ എബ്രഹാമിന്‍റെ കൈവശം 5000 രൂപയുമുണ്ട്‌. സ്വന്തം പേരില്‍ ആകെ 3,45,08,204 രൂപയുടെ സമ്പാദ്യമുണ്ട്‌. ഭാര്യയുടെ പേരില്‍ 1,70,82,822 രൂപയുടെ സമ്പാദ്യവും ഉണ്ട്‌. ഒരു ലക്ഷം രൂപ വിലമതിക്കുന്ന വോക്‌സ്‌ വാഗണ്‍ പോളോ കാര്‍, 88,560 രൂപ വില മതിക്കുന്ന 20ഗ്രാം സ്വര്‍ണം . ഭാര്യക്ക്‌ 12,84,120 രൂപ വിലമതിക്കുന്ന 290 ഗ്രാം സ്വര്‍ണവും ഉണ്ട്‌. . 10 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും 15 ലക്ഷം രൂപ വിലമതിക്കുന്ന വീടും ഇരുവരുടേയും തുല്യ പങ്കാളിത്വത്തില്‍ ഉണ്ട്.‌ 37ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും വീടുമുണ്ട്‌. എസിബിഐ പാര്‍ലമെന്‍റ് ‌ സ്‌ട്രീറ്റ്‌ ശാഖയില്‍ 7,130 രൂപയുടെ നിക്ഷേപം. പഴവീട്‌ ശാഖയില്‍ 36,386 രൂപ, തീസ്‌ഹസാരി ശാഖയില്‍ 1,87,683 രൂപ ,പാരിപ്പളളി ഐഒബിയില്‍ 1,00,000 രൂപ, പഴവീട്‌ എസ്‌ബിഐയില്‍ ജോയിന്‍റ്‌ അക്കൗണ്ടില്‍ 6,67,607 രൂപ ,രണ്ട്‌ അക്കൗണ്ടുകളിലായി സ്ഥിര നിക്ഷേപം 20,00,000 രൂപ . ഇതിനും പുറമേ വിവിധ ബാങ്കുകളില്‍ ഇരുവരുടേയും പേരില്‍ വിവിധ അക്കൗണ്ടുകളിലായി സ്ഥിര നിക്ഷേപമുണ്ട്. ‌

അഴീക്കോട്‌ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ കൈവശം പതിനായിരം രൂപ. ഭാര്യയുടെ കൈവശത്തില്‍ അയ്യായിരം രൂപയും ഉണ്ട്‌. ഷാജിക്ക്‌ 2 ലക്ഷവും ഭാര്യക്ക്‌ 12 ലക്ഷവുമാണ്‌ സമ്പാദ്യം.

തൊടുപുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പിജെ ജോസഫിന്‍റെ പേരില്‍ 3.72 കോടി രൂപയുടെ ആസ്‌തി. ഭാര്യ ശാന്തയുടെ പേരില്‍ 53.36 ലക്ഷം രൂപയുടെ ആസ്‌തി. 7.71 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്‌.

കല്ല്യാശേരിയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ബ്രിജേഷ്‌ കുമാറിന്‍റെ ‌ കയ്യില്‍ 25,000 രൂപ, ഭാര്യയുടെ കയ്യില്‍ 20,000 രൂപ ബ്രിജേഷിന്‌ നാല്‌ ലക്ഷത്തിന്‍റെയും ഭാര്യക്ക്‌ 11 ലക്ഷത്തിന്‍റെയും നിക്ഷേപമുണ്ട്‌. ബ്രിജേഷിന്‌ 40 ലക്ഷവും, ഭാര്യക്ക്‌ 60 ലക്ഷവും കമ്പോള മൂല്യം വരുന്ന ആസ്‌തിയുണ്ട്‌ ബ്രിജേഷിന്‌ 9 ലക്ഷത്തിന്‍റെ ബാധ്യതയുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →