സ്ഥിത ആശങ്കാജനകം: പാരീസില്‍ ഒരുമാസത്തേക്ക് ലോക്ക്ഡൗണ്‍

പാരീസ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരുമാസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.രാജ്യത്തെ മറ്റ് 15 പ്രദേശങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇന്ന് മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക്ഡൗണ്‍. പാരീസിലെ സ്ഥിത ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്‍ പറഞ്ഞു. 1,200 പേരോളം ഐ സിയുവിലാണ്. നംവബറില്‍ ഉയര്‍ന്നുവന്ന രണ്ടാം തരംഗത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പാരീസിലെ രോഗബാധിതരുടെ എണ്ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അത്യാവശ്യ വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും. സ്‌കൂളുകളും അടക്കില്ല. എന്നാല്‍ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര പാടില്ല. ഹോട്ട്സ്പോട്ടുകളിലുള്ളവര്‍ യാത്ര ചെയ്യാന്‍ കാരണം കാണിക്കണം. ഇത്തവണത്തേത് ഇളവുകളുള്ള ലോക്ഡൗണ്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →