മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാള്‍ പോലീസ് പിടിയില്‍

വയനാട്; മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാളെ പോലീസ് പിടികൂടി. ബത്തേരി ബീനാച്ചി സ്വദേശി അനീഷ് ആണ് പിടിയിലായത്.2021 മാര്‍ച്ച് 17 ബുധനാഴ്ച ഉച്ചയോടെ വടുവന്‍ചാല്‍ മേനോന്‍മുക്കിലെ ബാറിന് സമീപമാണ് സംഭവം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രോഗിയെ ഇറക്കി വരുമ്പോള്‍ മേനോന്‍മുക്കില്‍ വച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ടു.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. കഴിച്ച മദ്യത്തിന്റെ ബാക്കി ആംബുലന്‍സില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഇയാള്‍ ഓടിച്ച ബത്തേരി ജെസിഐയുടെ ആംബുലന്‍സും പോലീസ് ക്‌സറ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →