മോഹൻകുമാർ ഫാൻസിന്റെ മൂന്നാമത്തെ ടീസർ പുറത്ത്

സിനിമയ്ക്കുള്ളിലെ സിനിമകഥ പറയുന്ന ചിത്രമാണ് ജിസ് ജോയി സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസ്. ഈ മാസം 19ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. രമേശ് പിഷാരടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ .

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും രണ്ട് ടീസറുകൾ പുറത്ത് വന്ന ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ മാസം നാലാം തീയതി ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിയേറ്റർ പ്രതിസന്ധികളെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ സർക്കാർ സെക്കൻഷോക്ക് അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിലീസ് തിയ്യതി തീരുമാനിച്ചത്.

കുഞ്ചാക്കോബോബനോടൊപ്പം ആസിഫ് അടക്കം സിദ്ദിഖ്, ശ്രീനിവാസൻ , മുകേഷ്, കെപിഎസി ലളിത, അലൻസിയർ , രമേശ് പിഷാരടി, എന്നീ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ പുതുമുഖമായ അനാർക്കലി ആണ് നായിക. ആസിഫ് അലി അതിഥി വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. ഹിറ്റ് കൂട്ടുകെട്ടായ ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →