കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതാവ് കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും. 15/03/21 തിങ്കളാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കുറ്റ്യാടിയില്‍ മത്സരിക്കാന്‍ സിപിഐഎം സ്ഥാനാർത്ഥി എത്തുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടിപി ബിനീഷ് തുടങ്ങിയവരുടെ പേരുകള്‍ ആദ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഏരിയാ കമ്മിറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. പിന്നാലെ കുറ്റ്യാടിയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണി അറിയിക്കുകയായിരുന്നു.

