കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസായിരുന്നു. 15/03/21 തിങ്കളാഴ്ച) പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കഥകളി കൂടാതെ നൃത്തത്തിലും കേരള നടനത്തിലും അസാമാന്യ പ്രതിഭയായിരുന്നു ഗുരു ചേമഞ്ചേരി. തിരുവനന്തപുരം ദൂരദര്‍ശനില്‍ നൃത്തവിഭാഗം ഒഡിഷന്‍ കമ്മിറ്റി അംഗമായിരുന്നു. ചേമഞ്ചേരിയുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടിയിരുന്നു.

ഗുരുവിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. പത്മശ്രിയ്ക്കു പുറമേ കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും ഗുരുവിനെ തേടിയെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →