പ്രതിപക്ഷ പാർട്ടികൾക്ക് നരേന്ദ്ര മോദിയെ ഭയമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്, കർഷക സമരം 107-ാം ദിവസത്തിൽ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രതികാര നടപടികളെ ഭയന്നാണ് പ്രതിപക്ഷ പാർട്ടികൾ കർഷക സമരത്തിന് കാര്യമായ പിൻതുണ നൽകാത്തതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. 12/03/21 വെളളിയാഴ്ച)യാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രംഗത്തു വന്നത്.

അതേ സമയം കർഷക സമരം 13/03/21 ശനിയാഴ്ച 107-ാം ദിവസത്തിലേക്ക് കടക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ശനിയാഴ്ച റാലി നടത്തും.

14/03/21 ഞായറാഴ്ച കൊല്‍ക്കത്തയിലും തിങ്കളാഴ്ച സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →