നാലുവയസുകാരിയെ പീഡിപ്പിച്ച വൃദ്ധ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ്

മുംബൈ: നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച വൃദ്ധ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ്. അയല്‍ വീട്ടിലെ കുട്ടിയെ ആണ് 87,81 വയസ് വീതം പ്രായമുളള ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം. പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത് സംബന്ധിച്ച് കുട്ടി പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നതിങ്ങനെയാണ് ‘ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ഞാന്‍ ഭക്ഷണം കഴിച്ച് ടി.വി കണ്ടുകൊണ്ടിരിക്കുക യായിരുന്നു. ഉച്ചയായപ്പോള്‍ നാലാം നിലയിലുളള സുഹൃത്തിനൊപ്പം കളിക്കാന്‍ പോയി. കൂട്ടുകാരി ഉറങ്ങുകയാണെന്നറിഞ്ഞ് മടങ്ങിപ്പോന്നു. വഴിയില്‍ വെച്ചാണ് ദാദാ എന്നെ വിളിച്ചത്. എന്നെ എടുത്തുകൊണ്ടായിരുന്നു വീടിനകത്തേക്ക് പോയത്.’ പോലീസിന് കൊടുത്ത മൊഴിയില്‍ കുട്ടിപറഞ്ഞു.

വൃദ്ധന്‍ കുട്ടിയെ ഊഞ്ഞാലില്‍ ഇരുത്തി. കുട്ടി മടങ്ങിപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇയാളുടെ 81 വയസുളള ഭാര്യ കുട്ടിയെ പിടിച്ചുനിര്‍ത്തുകയും വൃദ്ധന്‍ വസ്ത്രം വലിച്ചൂരാന്‍ ശ്രമിക്കുകയും ചെയ്തു.ഓടി രക്ഷപെടാന്‍ ശ്രമിച്ച കുട്ടിയെ ഇയാൾ മുഖത്തടിച്ചു. പെട്ടെന്നു തന്നെ തന്റെ വസ്ത്രം ശരിയാക്കി അവിടെ നിന്നും ഓടിപോരുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ഉറങ്ങാന്‍ കിടന്നപ്പോള്‍ സംഭവിച്ചകാര്യങ്ങള്‍ അമ്മയോട് പറയുകയും കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →