കാസർകോട്: വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയുടെ ഭാഗമായി ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ആലത്തടി, താലോലപ്പൊയില്‍, ആവുള്ളക്കോട്, കടുമേനി എന്നിവിടങ്ങളിലെ പട്ടികവര്‍ഗ കോളനികളിലാണ് പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ശിവപ്രസാദ് എം ആര്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു സി എ, നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എ എന്നിവര്‍ വിവിധയിടങ്ങളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.പി.യു സോഷ്യല്‍ വര്‍ക്കര്‍ അശ്വിന് ബി, ഔട്ട് റീച്ച് വര്‍ക്കര്‍മാരായ സുനിത ബി, ജിഷ പി വി എന്നിവര്‍ സംസാരിച്ചു. ഷൈജിത്ത് കരുവാക്കോട്, ഇര്‍ഫാദ് മായിപ്പാടി എന്നിവര്‍ ക്ലാസ് നയിച്ചു.
കാവല്‍ പ്ലസ്: രക്ഷിതാക്കള്‍ക്ക് ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു
