പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കിത്തുടങ്ങി സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം

കൊല്ലം: പോളിംഗ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിയമന ഉത്തരവ് കൈമാറുന്നതിനായി അവധി ദിവസങ്ങളായ മാര്‍ച്ച് 13നും മാര്‍ച്ച് 14 നും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15 മുതല്‍ ജില്ലയിലെ 23 കേന്ദ്രങ്ങളിലായി തുടങ്ങും. ഓരോ മണ്ഡലത്തിലും രണ്ടു വീതം കേന്ദ്രങ്ങളില്‍ രണ്ടു സെഷനിലാണ് ക്ലാസ്സുകള്‍. എല്ലാ ജീവനക്കാര്‍ക്കും ഉത്തരവ് ലഭിക്കുന്നു എന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവുകള്‍ മാര്‍ച്ച് 12 മുതല്‍ വിതരണം ചെയ്തു തുടങ്ങി. ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ അതത് വില്ലേജ് ഓഫീസുകള്‍ വഴിയാണ് ലഭ്യമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →