കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് പി വി അൻവറിനെതിരെ പരാതി

കോഴിക്കോട്: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂർ വിമാനത്താവളത്തിൽ പിവി അൻവർ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുർ പരാതി നൽകിയത്. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയിട്ടുള്ളത്. എംഎൽഎക്കെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ 11/03/21 വ്യാഴാഴ്ച രാവിലെ നാട്ടിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻവറിന് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്. നിലമ്പൂർ നിന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാർഥിയായി ഇത്തവണയും അൻവർ തന്നെയാണ് മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →