മയക്കുമരുന്നുകുത്തിവയ്ക്കാന്‍ സിറിഞ്ച് ലഭിക്കാതെ വന്ന യൂവാക്കള്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന്റെ മുറിയില്‍ അതിക്രമിച്ചുകയറി സിറിഞ്ചുമായി കടന്നു

തിരുവനന്തപുരം: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ നഴ്‌സിനെ തളളിയിട്ട് സിറിഞ്ചുപെട്ടിയുമായി കടന്നുകളഞ്ഞ യുവാക്കളെ പോലീസ് അറസ്റ്റ് ‌ചെയ്തു. ആണ്ടൂര്‍ക്കോണം പ്രാഥമീകാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരെയാണ് പോത്തന്‍കോട് പോലീസ് അറസറ്റ് ചെയ്തത്.

ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. കടകളെല്ലാം അടഞ്ഞുകിടന്ന സമയം. ലഹരിമരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ കഷ്ടത്തിലായ യുവാക്കള്‍ രണ്ടും കല്‍പ്പിച്ച ആണ്ടൂര്‍ക്കോണം പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സുമാരുടെ മുറിയിലേക്ക് കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് പെട്ടി സഹിതം കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച ഡ്യൂട്ടി നഴ്‌സിനെ തളളിട്ടശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപെട്ടു. ആശുപത്രി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ് ആളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇരുവരേയും കൊല്ലത്തെ രഹസ്യ താവളത്തില്‍ നി്ന്നാണ് കഴി്ഞ്ഞ ദിവസം അറസ്റ്റ്‌ചെയ്തത്. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതികളെ ആണ്ടൂര്‍കോണത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →