മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രതി പൂവൻകോഴിയിലെ ഹിന്ദി റീമേക്കിലൂടെ നടി മഞ്ജുവാര്യർ ഹിന്ദിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. കരിയറിലെ ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്ന കാര്യത്തിന്റ സൂചന നൽകിക്കൊണ്ട് കൊച്ചിയിൽ നടന്ന ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് മഞ്ജുവാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ സിനിമയുടെ തന്നെ ഹിന്ദി ,തമിഴ്, തെലുങ്ക്, റീമേക്ക് പുറത്തിറങ്ങുന്ന കാര്യം വാർത്തയായിരുന്നു . ഹിന്ദി സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതേയുള്ളൂ എന്നും സംഭവിക്കാൻ സാധ്യതയുണ്ടെന്നും, നല്ലത് സംഭവിക്കട്ടെ എന്നും മഞ്ജുവാര്യർ പ്രതികരിച്ചു.

