കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം, ഏഴുപേര്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത സ്ട്രാന്റ് റോഡിലെ മള്‍ട്ടി സ്‌റ്റോര്‍ ന്യൂ കൊയില ഘട്ട് കെട്ടിടത്തിന്റെ 13ാം നിലയില്‍ തീപ്പിടിത്തമുണ്ടായി ഏഴ് പേര്‍ മരിച്ചു. നാല് ഫയര്‍മാന്‍മാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, 2 റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരിച്ചത്. 08/03/21 തിങ്കളാഴ്ച വൈകീട്ട് 6.10 ഓടെയാണ് ഹൂഗ്ലി നദീതീരത്തുള്ള ന്യൂ കൊയ്‌ല ഘട്ട് കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.. സംഭവ സ്ഥലത്തെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

റെയില്‍വേയുടെയും മറ്റ് സര്‍ക്കാര്‍ ഓഫിസ് ജീവനക്കാരും താമസിക്കുന്ന സ്ഥലമാണിതെന്നു പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സ്ട്രാന്റ് റോഡിലെ ഗതാഗതം നിര്‍ത്തിവച്ചു. എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിരുന്നു. കിഴക്കന്‍ റെയില്‍വേയും തെക്ക് കിഴക്കന്‍ റെയില്‍വേ വകുപ്പുകളും പങ്കിടുന്ന ന്യൂ കൊയ്‌ല ഘട്ട് കെട്ടിടത്തില്‍ റെയില്‍വേ ടിക്കറ്റിങ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന പവര്‍ സ്വിച്ച് ഓഫ് ആയതിനാല്‍ തീപ്പിടിത്തം ഓണ്‍ലൈന്‍ ബുക്കിങിനെയും ബാധിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →