പൊന്നാനിയിലെ സിപിഎം ഭിന്നത രൂക്ഷം. ശ്രീരാമകൃഷ്ണനുകൂലമായി പോസ്റ്ററുകള്‍

പൊന്നാനി: പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ശ്രീരാമകൃഷ്ണനുവേണ്ടി മണ്ഡലത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുതവണ മത്സരിച്ച് ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്ന് നിലവലെ എംഎല്‍എ ശ്രീരാമകൃഷണനെ മാറ്റി നിര്‍ത്താനുളള നീക്കത്തിനിടെയാണ് സ്ഥാനാര്‍ത്തിത്വത്തെ ചൊല്ലി ആശയകുഴപ്പമുണ്ടാകുന്നത്. ശ്രീരാമകൃഷ്ണന് പകരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ ടിഎം സിദ്ധിക്ക് മത്സരിപ്പിക്കമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന സാഹചര്യത്തിലാണ് സിഐടിയു ദേശീയ സെക്രട്ടറിയായ ചങ്ങരംകുളം സ്വദേശി പി നന്ദകുമാറിനെ പൊന്നാനിയിലേക്ക് പരിഗണിച്ചത്. ഇത് പൊന്നാനിയില്‍ സിപിഎം ഭിന്നത രക്ഷമാവാനിടയാക്കി.

മണ്ഡലത്തില്‍ സജീവമല്ലാത്ത നന്ദകുമാറിനെ മത്സരിപ്പിക്കുന്നത് സീറ്റ് നഷ്ടപ്പെടാനിടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കമമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പൊന്നാനിയിലുടനീളം പോസ്റ്ററുകള്‍ പതിപ്പിച്ചു. ഒരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ശ്രീരാമകൃഷണനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് രംഗത്തുവന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ വന്നത്. അതേസമയം സിദ്ധിക്കിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നവമാദ്ധ്യമങ്ങളില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട് പൊന്നാനിയില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാകുന്നതിന്റെ സൂചനയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →