ഡോളര്‍കടത്ത് കേസ്, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ കയ്യിലുണ്ടായിട്ടും ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിച്ചതെന്നും രമേശ് ചെന്നിത്തല 05/03/21 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

‘മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. മൊഴി ലഭിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. എന്ത് കൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് പോയില്ല. പിണറായി വിജയന് ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.’ രമേശ് ചെന്നിത്തല പറഞ്ഞു. ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മറ്റ് മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന വാര്‍ത്തയിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →