ന്യൂഡല്‍ഹി: ബംഗാള്‍, തമിഴ്നാട്, കേരളം, അസം തുടങ്ങിയ നാല് സംസ്ഥാനങ്ങളിലേക്കും പോണ്ടിച്ചേരിയിലേക്കുമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ബിജെപി കേന്ദ്ര സമിതി 4-3-2021വ്യാഴാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് വ്യാഴാഴ്ചത്തെ യോഗത്തില്‍ അന്തിമതീരുമാനമായേക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി മേധാവി ജഗത് പ്രകാശ് നദ്ദ മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ബിജെപി കേന്ദ്ര നിരീക്ഷകന് ദിലീപ് ഘോഷ്, പശ്ചിമ ബംഗാള്‍ ഘടകം മേധാവി കൈലാഷ് വിജയ്വര്ഗിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. യോഗത്തിനു മുന്നോടിയായി നദ്ദ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കാബിനറ്റ് മന്ത്രി ഹിമന്ദ ബിശ്വസ് ശര്‍മയുമായി അമിത് ഷായുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപി കേന്ദ്ര സമിതി 4-3-2021വ്യാഴാഴ്ച ഡല്‍ഹിയില്‍
