ഐ.ടി.ഐ ഗസ്റ്റ് ഹൗസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് നിയന്ത്രണം ജില്ലാ കലക്ടര്‍ക്ക്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കെ.എസ്.ഇ.ബി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, ഐ.ടി.ഐ ഗസ്റ്റ് ഹൗസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് എന്നിവ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കുന്നതു വരെ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുക. ഗവ.ഗസ്റ്റ് ഹൗസുകള്‍, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ എന്നിവ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍, യോഗങ്ങള്‍ എന്നിവ നടത്താന്‍ അനുവദിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നിയന്ത്രണമേറ്റെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →